palliyad
ഫർണിച്ചറുകൾ വൈക്കം ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് കെ.കെ രഞ്ജിത്ത് കുട്ടികൾക്ക് കൈമാറുന്നു.

പള്ളിയാട്: പള്ളിയാട് ശ്രീനാരായണ യു.പി സ്‌കൂളിലെ ‌സ്‌മാർട്ട് ക്ലാസ് റൂമുകളിലേക്ക് അനുവദിച്ച ഫർണിച്ചറുകളുടെ ഉദ്ഘാടനം നടന്നു. പുതിയഫർണിച്ചറുകൾ കുട്ടികൾക്ക് കൈമാറി വൈക്കം ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് കെ.കെ രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. സ്‌കൂൾ മാനേജർ ടി.പി സുഖലാൽ അദ്ധ്യക്ഷത വഹിച്ചു. അഞ്ച് ലക്ഷം രൂപയുടെ പദ്ധതിയാണ് അനുവദിച്ചത്. ഹെഡ്മാസ്റ്റർ പി.പ്രദീപ് സ്വാഗതം പറഞ്ഞു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ടി.മധു, കെ.ബിനുമോൻ, എസ്.ദേവരാജൻ, പി.ടി.എ വൈസ് പ്രസിഡന്റ് എം.എം സാജൻ, ശാഖാ സെക്രട്ടറി എ.ജി ബിജു, വൈസ് പ്രസിഡന്റ് എൻ.എസ് നിജു, എം.പി.ടി.എ പ്രസിഡന്റ് ഷീജാ വിക്രമൻ, സ്റ്റാഫ് സെക്രട്ടറി ടി.ടി ബൈജു എന്നിവർ പങ്കെടുത്തു.