കുമരകം : ശ്രീകുമാരമംഗലം ക്ഷേത്രത്തിൽ നിന്ന് ശബരിമലയ്ക്ക് കെ.എസ്.ആർ.ടി.സി ബസ് സർവ്വീസ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എസ്.കെ.എം ദേവസ്വത്തിന്റെ നിവേദനം സെക്രട്ടറി കെ.പി ആനന്ദക്കുട്ടൻ മന്ത്രി വി.എൻ വാസവന് നൽകി. ദീപാരാധനയ്ക്ക് ശേഷം ശ്രീകുമാരമംഗലം ക്ഷേത്രത്തിൽ നിന്നും പുറപ്പെടുന്ന അയ്യപ്പന്മാർ രാത്രികാലങ്ങളിൽ സർവ്വീസ് ബസ് ഇല്ലാതെ ബുദ്ധിമുട്ടുന്ന സാഹചര്യമാണ്. ഇത് ചൂണ്ടിക്കാട്ടിയാണ് നിവേദനം നൽകിയത്.