വൈക്കം: കുടവെച്ചൂർ 1386ാം നമ്പർ വടക്കുംഭാഗം ദേവീവിലാസം എൻ.എസ്.എസ് കരയോഗത്തിൽ കുടുംബസംഗമം നടന്നു. മുൻ കരയോഗം പ്രസിഡന്റ് പി.ഡി രാജപ്പൻ നായർ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് സി.ആർ വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. സിന്ധു അനിൽകുമാർ, പ്രിൻസ് ചക്കംച്ചേരിൽ എന്നിവർ പങ്കെടുത്തു. ശാന്തി പ്രിൻസ്, രാജു ഗോകുലം എന്നിവർ സമ്മാന വിതരണം നടത്തി. കലാകായിക മത്സരങ്ങളും നടന്നു. ആർ.ശ്രീകുമാർ സ്വാഗതവും അശോക് കുമാർ നന്ദിയും പറഞ്ഞു.