ഉരുളികുന്നം: പുനരുദ്ധാരണം നടക്കുന്ന ഐശ്വര്യഗന്ധർവസ്വാമി ഭദ്രകാളിക്ഷേത്ര ശ്രീകോവിലിന്റെ ഉത്തരം വെപ്പ് 24ന് രാവിലെ 8.30ന് നടക്കും. സ്ഥപതി ചിത്രഭാനു നമ്പൂതിരിപ്പാട്, ശില്പി കൈലാസ് ബ്രഹ്മമംഗലം, തച്ചൻ സുരാജ് കൊടുങ്ങല്ലൂർ, മേൽശാന്തി നാരായണമംഗലം വാസുദേവൻ മൂസത്, ജിഷ്ണു വി.ശർമ്മ എന്നിവർ നേതൃത്വം നൽകും. ശ്രീകോവിലും മണ്ഡപവും ചെമ്പ് പൊതിയുന്നതിന് ഭക്തരുടെ ചെമ്പോല സമർപ്പണവും ഈ ദിവസം തുടങ്ങും.