കാഞ്ഞിരപ്പള്ളി : എരുമേലി ഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാർഡ് ഉമ്മിക്കുപ്പയിൽ പാണപിലാവ് ചീനിമരം റോഡ് ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് ജിജിമോൾ സജി ഉദ്ഘാടനം ചെയ്തു. മഹാത്മഗാന്ധി വായനശാലാ പ്രസിഡന്റ് ബിനു നിരപ്പേൽ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.പി.എ. സലിം മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ നാസർ പനച്ചി, ബിനോയി ഇലവുങ്കൽ, മുണ്ടക്കയംബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ബിനു മറ്റക്കര,രമേശ് കരികിലാമറ്റം, സന്തോഷ് പാറടിയിൽ, ദേവസ്യാച്ചൻ കൊച്ചു മാണിക്കുന്നേൽ, ബിൻസ് കുഴിക്കാട്ട്, കെവിൻ ചാത്തൻകുഴിയിൽ , എബി കാവുങ്കൽഎന്നിവർപ്രസംഗിച്ചു.