gifted
കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസജില്ലയിലെ ഗി്ര്രഫഡ് ചിൽഡ്രൻ പ്രോഗ്രാമിലെ മൈൻഡ് ട്രെയിനിംഗിൽ പങ്കെടുത്ത വിദ്യാർത്ഥികൾ ക്ലാസ് നയിച്ച മെന്റലിസ്റ്റ് ഡോ.സജീവ് പള്ളത്തിനൊപ്പം

പൊൻകുന്നം: കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ ഗിഫ്റ്റഡ് ചിൽഡ്രൻ പ്രോഗ്രാം സർഗശാല പൊൻകുന്നം ഗവ.എച്ച്എസ്എസ്, കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് എച്ച്.എസ്.എസ് എന്നിവിടങ്ങളിൽ നടന്നു. യു.എസ്.എസ് സ്‌കോളർഷിപ്പ് പരീക്ഷയിൽ ഉന്നതവിജയം നേടിയ കുട്ടികൾക്കുള്ള പരിപാടിയിൽ വിവിധ സെഷനുകളിൽ ക്ലാസുകൾ നടത്തി. മീനടം ഉണ്ണികൃഷ്ണൻ സാഹിത്യസല്ലാപവും ഭാഷാകേളിയും നയിച്ചു. മനശ്ശക്തി പഠനത്തിലെങ്ങനെ ഉപയോഗിക്കാം എന്ന വിഷയത്തിൽ മെന്റലിസ്റ്റും ഹിപ്‌നോട്ടിസ്റ്റുമായ ഡോ.സജീവ് പള്ളത്ത് സെമിനാർ നയിച്ചു. ഒറിഗാമി, സയൻസ് പരീക്ഷണം ക്ലാസ് എൻ.ഡി ശിവൻ നയിച്ചു. പ്രോഗ്രാം കോഓർഡിനേറ്റർ രാജേഷ് കെ.രാജു സർഗശാലയ്ക്ക് നേതൃത്വം നൽകി.