കോട്ടയം: ദർശന ശങ്കേഴ്സ് അഖില കേരള കാർട്ടൂൺ പെയിന്റിംഗ് മത്സരങ്ങളുടെ അവാർഡുകൾ മുൻ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ വിതരണം ചെയ്തു. ശ്രീഹരി പി.ആർ (കണ്ണൂർ) ആണ് ശങ്കേഴ്സ് അവാർഡ് ഏറ്റുവാങ്ങിയത് . എട്ടു വിഭാഗങ്ങളിലായി നടന്ന മത്സരത്തിൽ 150 കുട്ടികൾ സമ്മാനങ്ങൾ സ്വന്തമാക്കി. ദർശന സാംസ്‌കാരിക കേന്ദ്രം ഡയറക്ടർ ഫാ.എമിൽ പുള്ളിക്കാട്ടിൽ അദ്ധ്യക്ഷത വഹിച്ചു. തേക്കിൻകാട് ജോസഫ്, രാജു നായർ, പഴയിടം മുരളി, പി കെ ആനന്ദക്കുട്ടൻ, ആർട്ടിസ്റ്റ് അശോകൻ, റ്റീ എസ് ശങ്കർ തുടങ്ങിയവർ സംസാരിച്ചു.