തലനാട്:മഠത്തിൽപ്പറമ്പിൽ ഫാത്തിമ ആന്റ് സൺസ് കുടുംബസംഗമം ഇമാം അൽഹാഫിള് മാഹിൻ നദ്വി ഉദ്ഘാടനം ചെയ്തു.നൂർമുഹമ്മദ് അദ്ധ്യക്ഷനായി.ഡി.കെ.എൽ.എം ഈരാറ്റുപേട്ട മേഖലാ പ്രസിഡന്റ് നൗഫൽ ബാഖവി ഉപഹാരസമർപ്പണവും അനുമോദനവും നിർവ്വഹിച്ചു. മുഹമ്മദ് ഹാഷിം മുഖ്യപ്രഭാഷണവും എം.എച്ച് മുഹമ്മദ് അനുഗ്രഹപ്രഭാഷണവും നടത്തി. റംഷിദ് മൗലവി,ഷാഹുൽ ഹമീദ് മൗലവി,നജീബ് ഈസ,അനസ്,താജ്ജുദ്ദീൻ,ഹസീബ്,സക്കീർ,മാഹിൻ എം.എം എന്നിവർ പ്രസംഗിച്ചു. എം.എം.ഷെമീർ സ്വാഗതവും നാസർ നന്ദിയും പറഞ്ഞു.