കോട്ടയം: സഭയുടെ വോട്ട് വേണ്ടെങ്കിൽ കോൺഗ്രസ് തുറന്നു പറയണമെന്ന് ഓർത്തഡോക്സ് സഭ വൈദീക ട്രസ്റ്റി ഫാ. ‍ഡോ. തോമസ് വർഗീസ്‌ അമയിൽ. കോൺഗ്രസിന്റെ കാര്യങ്ങൾ സഭകൾ അല്ല തീരുമാനിക്കുന്നതെന്ന കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫിന്റെ പരാമർശത്തിനെതിരെയാണ് സഭ രംഗത്തെത്തിയത്. കാലാവസ്ഥ അനുകൂലമെന്ന് ചിലർ കണക്ക് കൂട്ടുന്നു. എന്നാൽ ഇത് മേഘവിസ്ഫോടനങ്ങളുടെ കാലമാണെന്ന് മറക്കരുത്. സാമുദായിക സമവാക്യങ്ങളിലൂടെ കസേര കിട്ടിയവരുടെ മറുപടി പ്രസക്തവുമല്ലെന്ന് തോമസ് വർഗീസ്‌ അമയിൽ പറഞ്ഞു. കെ.പി.സി.സി പുനഃസംഘടനയ്‌ക്കെതിരെ സഭയുടെ പ്രതികരണത്തിനു പിന്നാലെയായിരുന്നു സണ്ണി ജോസഫ് രം​​ഗത്തെത്തിയത്.