മീനടം: മീനടം ഗ്രാമപഞ്ചായത്ത് 10-ാം വാർഡിൽ പ്രവാസി ഗ്രാമസഭ ചാണ്ടി ഉമ്മൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നൂതനാശയങ്ങൾ കൊണ്ടും വൈവിധ്യങ്ങൾ കൊണ്ടും ശ്രദ്ധയാകർഷിച്ചു. വാർഡ് മെമ്പർ റെജി ചാക്കോയാണ് വ്യത്യസ്തമായ രീതിയിൽ ഗ്രാമസഭ സംഘടിപ്പിച്ചത്. ഗവ.ഡെപ്യൂട്ടി സെക്രട്ടറി പദവിയിൽ നിന്നും വിരമിച്ച ഗ്രാമസഭാഗം ജോസഫ് സ്‌കറിയ, വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ ഗംഗ.ജി, ഗായത്രി സന്തോഷ്, അലീന അന്ന അശോക്, അന്ന സൂസൻ സജി, അനീറ്റ അന്ന ചെറിയാൻ എന്നിവരെ മൊമന്റോ നൽകി ആദരിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മോനിച്ചൻ കിഴക്കേടം അദ്ധ്യക്ഷത വഹിച്ചു.