തലയോലപ്പറമ്പ്: ബ്രഹ്മപുരം മാത്താനം ദേവീക്ഷേത്രത്തിൽ ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിന്റെ പ്രതിഷ്ഠ വാർഷികം 26 മുതൽ 28വരെ നടക്കും. 26ന് രാവിലെ 9.30ന് പ്രതിഷ്ഠ വാർഷിക സമ്മേളനം. മാത്താനം ദേവസ്വം പ്രസിഡന്റ് കണ്ണൻ കൂരാപ്പള്ളി അദ്ധ്യക്ഷത വഹിക്കും. ക്ഷേത്രം തന്ത്രി കുമരകം എം എൻ ഗോപാലൻ ഭദ്രദീപ പ്രകാശനം നിർവഹിക്കും. എം.ബി.ബി.എസ് പഠനത്തിന് പ്രവേശനം ലഭിച്ച നേമ സരേഷ്, ഗാഥ. കെ. ഷൈജു എന്നിവരെ ആദരിക്കും. മാത്താനം ദേവസ്വം സെക്രട്ടറി ഷിനോജ് കരുമാന്താറ്റ്, വൈസ് പ്രസിഡന്റ് അജയകുമാർ, ട്രഷറർ രജിമോൻ ഇരുത്തികുഴി, മേൽശാന്തി ഹരീഷ് ഹരിഹരൻ, അമൃതവർഷ ജയഭവൻ എന്നിവർ പ്രസംഗിക്കും. തുടർന്ന് പ്രഭാഷണം. വൈകിട്ട് 7ന് ഗാനമേള.
27ന് ക്ഷേത്രത്തിൽ ഗണപതിഹോമം, ഗുരുപൂജ . പ്രതിഷ്ഠ വാർഷികദിനമായ 28ന് ക്ഷേത്രത്തിൽ ഗണപതിഹോമം, വിശേഷാൽ കലശം, ഗുരുപൂജ, പ്രാർത്ഥന എന്നിവ നടക്കും.