നാലുന്നാക്കൽ: ഇടത്തറ യാക്കോബ് കശിശ്ശായുടെ അമ്പതാം ചരമ ജൂബിലി ഉദ്ഘാടന സമ്മേളനം 26 ന് രാവിലെ 10 ന് നടക്കും. കോട്ടയം ഭദ്രാസന മെത്രാപ്പോലിത്ത ഡോ.തോമസ് മോർ തീമോത്തിയോസ് അദ്ധ്യക്ഷത വഹിക്കും. സമ്മേളനം ഗവ.ചീഫ് വിപ്പ് പ്രൊഫ.ഡോ.എൻ.ജയരാജ് ഉദ്ഘാടനം ചെയ്യും. എം.എൽ.എമാരായ അഡ്വ.ചാണ്ടി ഉമ്മൻ, അഡ്വ. ജോബ് മൈക്കിൾ, ഡോ.കുര്യാക്കോസ് മൂലയിൽ കോർ എപ്പിസ്‌കോപ്പാ, വികാരി ഫാ.യൂഹാനോൻ വേലിക്കകത്ത്, വാകത്താനം പഞ്ചായത്ത് പ്രസിഡന്റ് ഗീത രാധാകൃഷ്ണൻ, ഫാ.ഉലഹന്നാൻ പാറപ്പാട്ട്, ഫാ.ബാബു പതിനാൽപറയിൽ, ഏലിസബേത്ത് മാത്യു എന്നിവർ പങ്കെടുക്കും.