പള്ളം: എസ്.എൻ.ഡി.പി യോഗം 28 എ പള്ളം ശാഖാ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ സ്‌കന്ദഷഷ്ഠിവ്രത മഹോത്സവം 27 ന് നടക്കും. മേൽശാന്തി നീലംപേരൂർ വിനീഷ് ശാന്തി മുഖ്യകാർമികത്വവും, കീഴ്ശാന്തി അതുൽ ശാന്തി സഹകാർമികത്വവും വഹിക്കും. 26 ന് ഷഷ്ഠിവ്രത ആരംഭം. 27 ന് രാവിലെ 6.30ന് മഹാഗണപതിഹോമം, 7.30 ന് എതൃത്ത്പൂജ, 8 ന് ശതകലശപൂജ, ബ്രഹ്മകലശപൂജ, 10.30 ന് കലശം എഴുന്നള്ളിക്കൽ, 12 ന് ഉച്ചപൂജ, സമൂഹപ്രാർത്ഥന, അമൃതഭോജനം.