കോട്ടയം: കുമരകം കോണത്താറ്റ് പാലം നവംബറിൽ പൂർണമായും ഗതാഗതയോഗ്യമാക്കുമെന്ന് മന്ത്രി വി.എൻ വാസവൻ പറഞ്ഞു. കുമരകം ഗ്രാമപഞ്ചായത്തിലെ വികസനസദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാലം നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കിയെങ്കിലും ഉറപ്പില്ലാത്ത മണ്ണായതിനാലാണ് സമാന്തര പാത നിർമ്മാണം വൈകിയതെന്ന് അദേഹം പറഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ധന്യ സാബു അദ്ധ്യക്ഷത വഹിച്ചു.

പഞ്ചായത്തിന്റെ വികസന രേഖ മന്ത്രി പ്രകാശനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം കെ.വി ബിന്ദു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർഷ ബൈജു, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കവിത ലാലു, മേഖലാ ജോസഫ് എന്നിവർ പങ്കെടുത്തു.