പുതുപ്പള്ളി: തൊഴിൽ തേടുന്നവരല്ല, തൊഴിൽ ദാതാക്കളായാണ് യുവതലമുറ മുന്നോട്ട് പോകേണ്ടതെന്ന് ചാണ്ടി ഉമ്മൻ എം.എൽ.എ പറഞ്ഞു. പുതുപ്പള്ളി അപ്ലൈഡ് സയൻസ് കോളേജിൽ ബിരുദദാന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു. അദ്ദേഹം. പ്രിൻസിപ്പൽ കെ. സിന്ധു അദ്ധ്യക്ഷത വഹിച്ചു. എം.ജി വൈസ് ചാൻസലർ പ്രൊഫ. ഡോ. സി.ടി. അരവിന്ദകുമാർ മുഖ്യാതിഥിയായി. ബിരുദ സർട്ടിഫിക്കറ്റുകൾ ചാണ്ടി ഉമ്മൻ എം.എൽ.എ, പ്രൊഫ. ഡോ. സി.ടി. അരവിന്ദകുമാർ, വാർഡ് മെമ്പർ കെ.എം ഫിലിപ്പ് എന്നിവർ വിതരണം ചെയ്തു. പുതുപ്പള്ളി ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ കെ.എം ഫിലിപ്പ്, അലൂമ്‌നി അസോസിയേഷൻ സെക്രട്ടറി ടി.എൻ. സമീർ എന്നിവർ സംസാരിച്ചു. അസി. പ്രൊഫ. ബിനു സുഗതൻ നന്ദി അറിയിച്ചു.