കോട്ടയം: കാഴ്ച ദിനാചരണത്തിന്റെ ഭാഗമായി തെള്ളകം അഹല്യ ഫൗണ്ടേഷൻ കണ്ണാശുപത്രിയും കോട്ടയം ഡെക്കാത്തലോണും സംയുക്തമായി സംഘടിപ്പിച്ച റൺ ടു സീ കോട്ടയം 10കെ റൺ ആവേശോജ്ജ്വലമായി. 10 കിലോമീറ്റർ ദൂരത്തിലാണ് ഓട്ടം സംഘടിപ്പിച്ചത്. ഏറ്റുമാനൂർ എസ്.ഐ സി.ടി റെജിമോൻ ഫ്ലാഗ് ഒഫ് ചെയ്തു. മികച്ച പ്രകടനം കാഴ്ചവച്ച വിജയികൾക്ക് അഹല്യ ഫൗണ്ടേഷൻ ഐ ഹോസ്പിറ്റൽ റെറ്റിന സർജൻ ഡോ.രതീഷ് രാജ് സമ്മാനങ്ങൾ വിതരണം ചെയ്തു.