പാലാ : രുചിപ്രേമികൾക്ക് ആഘോഷരാവുകൾ സമ്മാനിച്ച് 'പാലാ ഫുഡ് ഫെസ്റ്റ് 2025' ന് ഡിസംബർ 5 ന് പാലായിൽ തുടക്കമാകുമെന്ന് സംഘാടകരായ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് നേതാക്കൾ അറിയിച്ചു.
പാലാ ജൂബിലി തിരുനാളിനോടനുബന്ധിച്ച് ഡിസംബർ 5 മുതൽ 8 വരെ പുഴക്കര മൈതാനത്താണ് ഫെസ്റ്റ്.
കേരളീയ, ഇന്ത്യൻ, ചൈനീസ്, അറബിക്, കോണ്ടിനെന്റൽ ഉൾപ്പെടെയുള്ള ലോകോത്തര വിഭവങ്ങൾ, 50ൽ പരം സ്റ്റാളുകളിലായി രുചികളുടെ മഹാസംഗമത്തിൽ അണിയിച്ചൊരുക്കും. എല്ലാ ദിവസവും വൈകിട്ട് 7 മുതൽ കലാവിരുന്നുമുണ്ട്. 5 ന് ഡി.ജെ ആഞ്ജിൻ ആൻഡ് ചാർമിനാർ ടീമിന്റെ മ്യൂസിക്കൽ ഡിജെ നൈറ്റ്, 6 ന് അതുൽ നറുകര നയിക്കുന്ന ഫോക് ഗ്രാഫർ ലൈവ്, 7 ന് അശ്വിൻ ആൻഡ് ടീം നയിക്കുന്ന ഡി.ജെ നൈറ്റ്, 8 ന് ചെണ്ടക്കാരൻ ആൻഡ് ടീമിന്റെ ഡി.ജെ വിത്ത് മ്യൂസിക്കൽ ഫ്യൂഷൻ. 5 ന് ജോസ് കെ. മാണി എം.പി ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. മാണി സി കാപ്പൻ എം.എൽ.എ മുഖ്യാതിഥിയാകും. പത്രസമ്മേളനത്തിൽ ജോൺ, എബിസൺ ജോസ്, ജോസ്റ്റിൻ, പ്രോഗ്രാം കൺവീനർമാരായ ഫ്രെഡി ജോസ്, സിറിൽ, ബൈജു കൊല്ലംപറമ്പിൽ, അനൂപ് ജോർജ്, ആന്റണി കുറ്റിയാങ്കൽ എന്നിവർ പങ്കെടുത്തു.