വൈക്കം: സർക്കാർ നിയന്ത്രിത ക്ഷേത്രങ്ങളിലെ പ്രാതിനിധ്യം ഉറപ്പാക്കാൻ കേരളപ്പിറവി ദിനത്തിൽ തിരുവനന്തപുരത്തെ തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്തേക്ക് കെ.പി.എം.എസ് സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ മാർച്ച് നടത്തുമെന്ന് ട്രഷറർ അഡ്വ.എ.സനീഷ് കുമാർ പറഞ്ഞു. കെ.പി.എം.എസ് വൈക്കം യൂണിയന്റെ യൂണിയൻ തല അംഗത്വ വിതരണ ക്യാമ്പയിൻ 1353-ാം നമ്പർ വൈക്കം ടൗൺ ശാഖയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂണിയൻ പ്രസിഡന്റ് തങ്കമ്മ ഭാസ്‌ക്കരൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി മോഹനൻ പേരേത്തറ ,ഇ.ആർ.സിന്ധുമോൻ ,വി.കെ.മുരളീധരൻ, ടി.കെ. ശിവദാസൻ , ബാബു തോട്ടുചിറ,സിബി മനോജ് തുടങ്ങിയവർ സംസാരിച്ചു.