വൈക്കം ; വൈക്കം സീനിയർസിറ്റിസൺ ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷന്റെയും തലയാഴം സാൻസ്വിത ന്യൂറോ ഡെവലപ്പുമെന്റൽ ഡിസോഡർ സെന്ററിന്റെയും നേതൃത്വത്തിൽ 25 ന് വൈക്കം വ്യാപാര ഹാളിൽ സമ്പൂർണ്ണ മെഡിക്കൽ ക്യാമ്പ് നടത്തും. ആയുർവേദം, ഹോമിയോപ്പതി, ഫിസിയോതെറാപ്പി, കൗൺസിലിംഗ് എന്നിവയുടെ സേവനവുമുണ്ട്. രാവിലെ 9.30 മുതൽ 1.30 വരെയാണ് ക്യാമ്പ്. വൈക്കം ഡിവൈ.എസ്.പി ടി. ബി. വിജയൻ ഉദ്ഘാടനം ചെയ്യും.