വൈക്കം: സോഷ്യൽ ജസ്റ്റിസ് ഫോറത്തിന്റെ നേതൃത്വത്തിൽ ' നന്മയുടെ ഭാഷ നമ്മുടെ മലയാളം ' സാംസ്‌കാരിക കൂട്ടായ്മ 25 ന് രാവിലെ 10 ന് ആശ്രമം എൽ.പി സ്‌കൂളിൽ നടക്കും. സംസ്ഥാന പ്രസിഡന്റ് കെ.എം.വർഗ്ഗീസ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന കമ്മറ്റിയംഗം വി. വി.കനകാംബരൻ അദ്ധ്യക്ഷത വഹിക്കും, കലാ സാംസ്‌കാരിക പ്രവർത്തകരെ സമ്മേളനത്തിൽ ആദരിക്കും. പ്രതിഭാസംഗമം നഗരസഭ ചെയർപേഴ്സൺ പ്രീത രാജേഷ് ഉദ്ഘാടനം ചെയ്യും. കുഞ്ഞിളംകൈയിൽ സമ്മാനം പരിപാടി മാദ്ധ്യമ പ്രവർത്തകൻ സണ്ണി ചെറിയാൻ ഉദ്ഘാടനം ചെയ്യും.