ഈരാറ്റുപേട്ട: ഉപജില്ലാ ശാസ്‌ത്രോത്സവം അരുവിത്തുറ സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്‌കൂളിൽ അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സ്‌കൂൾ മാനേജർ ഫാ.സെബാസ്റ്റ്യൻ വെട്ടുകല്ലേൽ അദ്ധ്യക്ഷത വഹിച്ചു. ഈരാറ്റപേട്ട നഗരസഭ ചെയർപേഴ്‌സൺ സുഹറ അബ്ദുൽ ഖാദർ മുഖ്യപ്രഭാഷണം നടത്തി.എ.ഇ.ഒ ഷംല ബീവി സി.എം ,വാർഡ് കൗൺസിലർമാരായ ഫാത്തിമ സുഹാന, ലീന ജെയിംസ്, പിടിഎ പ്രസിഡന്റ് തോമസ് പി. മാത്യു, റിസപ്ഷൻ കമ്മിറ്റി കൺവീനർ അഗസ്റ്റിൻ സേവ്യർ എന്നിവർ സംസാരിച്ചു. സ്‌കൂൾ പ്രിൻസിപ്പൽ സജി തോമസ് സ്വാഗതവും, ഹെഡ്മാസ്റ്റർ ജോബിൻ തോമസ് നന്ദിയും പറഞ്ഞു.