പാലാ : ശബരിമല സ്വർണ്ണക്കൊള്ളയിൽ സ്മാർട്ട് ക്രിയേഷൻസ് കമ്പനി പറഞ്ഞ കള്ളങ്ങൾ ഏറ്റുപിടിച്ച് മാദ്ധ്യമങ്ങൾക്ക് മുന്നിൽ സർക്കാരിനെതിരെ പുകമറ സൃഷ്ടിച്ച ജനങ്ങളെ പതിവുപോലെ വിഡ്ഢികളാക്കുകയാണ് പ്രതിപക്ഷമെന്ന് മന്ത്രി വി.എൻ.വാസവൻ എൻ.സി.പി ജില്ലാ ക്യാമ്പിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് ബെന്നി മൈലാടൂർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് തോമസ് കെ.തോമസ് എം.എൽ.എ, വർക്കിംഗ് പ്രസിഡന്റുമാരായ പി.എം.സുരേഷ് ബാബു , രാജൻ മാസ്റ്റർ, വൈസ് പ്രസിഡന്റ് ലതിക സുഭാഷ്, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ മാത്യൂസ് ജോർജ്, സുഭാഷ് പുഞ്ചക്കോട്ടിൽ, പാലാ ബ്ലോക്ക് പ്രസിഡന്റ് അഡ്വ. ബേബി ഊരകത്ത്, ജില്ലാ സെക്രട്ടറിമാരായ ഗ്ലാഡ്‌സൺ ജേക്കബ്, ബാബു കപ്പക്കാല, ബ്ലോക്ക് ജനറൽ സെക്രട്ടറി ഗോപി പുറയ്ക്കാട്ട് എന്നിവർപ്രസംഗിച്ചു.