padayathra

തിരുവാർപ്പ് : തിരുവാർപ്പ് പഞ്ചായത്തിലെ വികസന മുരടിപ്പിനും കെടുകാര്യസ്ഥതയ്ക്കുമെതിരെ യു.ഡി.എഫ് പദയാത്ര നടത്തി. മണ്ഡലം ചെയർമാൻ ഗ്രേഷ്യസ് പോളിന് പതാക കൈമാറി ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ.ജി.ഗോപകുമാർ ഉദ്ഘാടനം ചെയ്തു. എ.കെ ജോസഫ്, അജി കൊറ്റംപടം, റൂബി ചാക്കോ, ബിനു ചെങ്ങളം, കെ.സി മുരളി കൃഷ്ണൻ, ഷമീർ വളയംകണ്ടം, സിബി തട്ടാംപറമ്പിൽ, വി.എ വർക്കി, സുമേഷ് കാഞ്ഞിരം, അജാസ് തച്ചട്ട്, ബിനോയ് ഉള്ളപ്പള്ളി, അഷ്‌റഫ് ചാരത്തറ, സക്കീർ ചങ്ങമ്പള്ളി, ബോബി മണലേൽ, ബാബു ചെറിയാൻ, ലിജോ പാറക്കൊന്നുംപുറം, രാജൻ തലത്തോട്ടിൽ, തൽഹത്ത് അയ്യൻകോയിക്കൽ, അശ്വിൻ മണലേൽ, അശ്വിൻ സാബു, ബിജു വാഴത്തറ, ജോഷി വെട്ടിക്കാട്ട്, അനൂപ് അറക്കൽ, മഹേഷ് നെല്ലുവാക്കൽ എന്നിവർ പങ്കെടുത്തു.