കോട്ടയം: നിയന്ത്രണം വിട്ട കാർ പാർക്ക് ചെയ്തിരുന്ന ലോറിയിലും ബൈക്കിലും ഇടിച്ചു. ഇന്നലെ രാവിലെ ഏറ്റുമാനൂർ ബൈപ്പാസ് റോഡിൽ വടക്കേനട ഭാഗത്തായിരുന്നു അപകടം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രികനെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പട്ടിത്താനം സ്വദേശിയായ യുവാവ് ജോലിക്ക് പോകുന്നതിനിടെയാണ് അപകടം. കാറിൽ യാത്ര ചെയ്തവർക്കും പരിക്കേറ്റു. ഏറ്റുമാനൂർ പൊലീസ് സ്ഥലത്തെത്തി. ഗതാഗതം തടസവും നേരിട്ടു.