പാലാ : ജനങ്ങളെ കൂടുതൽ ആരോഗ്യബോധമുള്ളവരാക്കാൻ പുതിയ കർമ്മപദ്ധതികളുമായി രംഗത്തുവരാൻ ഐ.എം.എ. പാലാ ബ്രാഞ്ച് വാർഷിക പൊതുയോഗം തീരുമാനിച്ചു. ഇതിനായി വിവിധ കേന്ദ്രങ്ങളിൽ വിവിധ ആശുപത്രികളുടെ സഹകരണത്തോടെ മെഡിക്കൽ ക്യാമ്പുകൾ നടത്തും. ഡോക്ടർമാർക്ക് പുതിയ അറിവുകൾ പങ്കുവയ്ക്കുന്നതിന് വിദഗ്ധരുടെ ക്ലാസുകളും സംഘടിപ്പിക്കും. ഭാരവാഹികളായി ഡോ. സോം വർഗീസ് തോമസ് (പ്രസിഡന്റ്), ഡോ. സാം മാത്യു (സെക്രട്ടറി), ഡോ. മാത്യു ജോർജ്ജ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. സ്ഥാനാരോഹണ ചടങ്ങിന് സംസ്ഥാന പ്രസിഡന്റ് കെ.എ. ശ്രീനിവാസൻ നേതൃത്വം നൽകി. ദേശീയ വൈസ് പ്രസിഡന്റ് ഡോ. അലക്‌സ് ഫ്രാങ്ക്‌ളിൻ മുഖ്യാതിഥിയായിരുന്നു. ഐ.എം.എ. മുൻ ദേശീയ പ്രസിഡന്റ് പത്മശ്രീ ഡോ. എ. മാർത്തണ്ഡപിള്ള, മുൻ സംസ്ഥാന പ്രസിഡന്റ് ഡോ. ശ്രീജിത്ത് എൻ. കുമാർ, ഡോ. എം.എൻ. മേനോൻ, ഡോ. കുര്യൻ ജോസഫ്, ഡോ. സോം വർഗീസ് തോമസ്, ഡോ. എൻ.കെ. സുദർശൻ, ഡോ. അലക്‌സ് ഇട്ടിച്ചെറിയാൻ, ഡോ. സുനിൽ അപ്പു തുടങ്ങിയവർ പ്രസംഗിച്ചു. വനിതാ വിഭാഗം നേതാക്കളായി ഡോ. അനൂപ ബെന്നി, ഡോ. സിജിയ പോൾ എന്നിവരെയും തിരഞ്ഞെടുത്തു.