
കോട്ടയം: ആശാപ്രവർത്തകരുടെ സമരത്തിനെതിരെയുള്ള സർക്കാരിന്റെ പിടിവാശി ഉപേക്ഷിക്കണമെന്നും, സമരക്കാരുമായി കൂടിക്കാഴ്ച നടത്താൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ പറഞ്ഞു. കെ.പി.സി.സി ഗാന്ധിദർശൻ സമിതിയുടെ നേതൃത്വത്തിൽ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് മാങ്ങാനത്ത് നടത്തിയ പ്രതിഷേധ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് കെ.ജി പ്രസന്നൻ അദ്ധ്യക്ഷത വഹിച്ചു. മിനി കെ.ഫിലിപ്പ്, പ്രൊഫ.സി.മാമച്ചൻ, ഷിബു ഏഴേപുഞ്ചയിൽ, ബാബു കുട്ടൻചിറ, മുഹമ്മദ് അൻസാരി, റോയ് ജോൺ ഇടയത്തറ, സാം സൈമൺ, എ.ജി അജയകുമാർ, തോമസ് സൈമൺ, പി. ജി വിജയകുമാർ എന്നിവർ പങ്കെടുത്തു.