ചങ്ങനാശേരി: ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയിലെ ക്വാളിറ്റി ആൻഡ് ഇൻഫക്ഷൻ കൺട്രോൾ ഡിപ്പാർട്ട്‌മെന്റുകളുടെ നേതൃത്വത്തിൽ മൂന്നാമത് ദേശീയ കോൺഫറൻസ് ഇന്ന് രാവിലെ 9 ന് ആശുപത്രി ഓഡിറ്റോറിയത്തിൽ നടക്കും. ചങ്ങനാശേരി അതിരൂപത ആർച്ച് ബിഷപ്പ് തോമസ് തറയിൽ ഉദ്ഘാടനം ചെയ്യും. പ്രൊഫ.ഡോ.ഷൈല ഐപ്പ് വർഗ്ഗീസ്, ഡോ.ജോസഫ് ജോസഫ്, ഡോ.സോണിയ ജോയി, ഡോ.രശ്മി നായർ, ബീനാമ്മ കുര്യൻ, ഡോ.രോഹിത എസ്.ചന്ദ്ര എന്നിവർ ക്ലാസുകൾ നയിക്കും. സെന്റ് തോമസ് ആശുപത്രി എക്‌സിക്യുട്ടീവ് ഡയറക്ടർ ഫാ.ജെയിംസ് പി.കുന്നത്ത് അദ്ധ്യക്ഷത വഹിക്കും. അസോ.ഡയറക്ടർമാരായ ഫാ.ജോഷി മുപ്പതിൽചിറ, ഫാ.ജേക്കബ് അത്തിക്കളം, ഫാ.ജോസ് പുത്തൻചിറ, മെഡിക്കൽ അഡ്മിനിസ്‌ട്രേറ്റർ ഡോ. എൻ രാധാകൃഷ്ണൻ, മെഡിക്കൽ സൂപ്രണ്ട് ഡോ.തോമസ് സഖറിയ, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ഡോ.നവീൻ എസ്.നായർ, ബിജി മാത്യു, നീനു വർഗ്ഗീസ് എന്നിവർ പങ്കെടുക്കും. രാവിലെ 8.30ന് രജിസ്‌ട്രേഷൻ. വിവരങ്ങൾക്ക് : 6282102385, 7736679819.