s

കോട്ടയം: എൻജിൻ തകരാറിനെ തുടർന്ന് ട്രെയിൻ കുടുങ്ങി. ബാംഗ്ലൂരിൽ നിന്നും കന്യാകുമാരിയിലേക്ക് പോയ കന്യാകുമാരി എക്‌സ്പ്രസാണ് കുടുങ്ങിയത്. ഇന്നലെ രാവിലെ ഒൻപതോടെ ഏറ്റുമാനൂരിനും കുറുപ്പന്തറയ്ക്കും മദ്ധ്യേയായിരുന്നു സംഭവം. ചെയിൻ വലിച്ചതിനെ തുടർന്ന് ട്രെയിൻ നിൽക്കുകയും തുടർന്ന് മുൻപോട്ട് പോകാൻ കഴിയാതെ വരികയുമായിരുന്നു. ലോക്കോപൈലറ്റിന്റെ നേതൃത്വത്തിൽ എൻജിന്റെ സാങ്കേതിക തകരാർ പരിഹരിച്ചശേഷം ട്രെയിൻ യാത്ര തുടർന്നെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. അരമണിക്കൂറോളം ട്രെയിൻ വൈകി.