പാലാ : കർഷകരെയും സാധാരണക്കാരെയും അവഗണിക്കാൻ അനുവദിക്കില്ലെന്നും സാധാരണക്കാരുടെ അവകാശങ്ങൾക്ക് വേണ്ടിയാണ് കത്തോലിക്കാ കോൺഗ്രസ് എന്നും നിലകൊണ്ടുള്ളതെന്നും പ്രൊഫ. രാജീവ് കൊച്ചു പറമ്പിൽ പറഞ്ഞു. 'നീതി ഔദാര്യമല്ല, അവകാശമാണ് ' എന്ന മുദ്രാവാക്യത്തോടെ കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ സമിതിയുടെ നേതൃത്വത്തിൽ കാസർഗോഡ് നിന്ന് തിരുവനന്തപുരത്തേക്ക് നടത്തുന്ന അവകാശ സംരക്ഷണ ജാഥയ്ക്ക് പാലായിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാലാ രൂപത പ്രസിഡന്റ് ഇമ്മാനുവൽ നിധീരി അദ്ധ്യക്ഷത വഹിച്ചു. ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേൽ ആമുഖപ്രഭാഷണവും, ഫാ. ഫിലിപ്പ് കവിയിൽ മാർഗ നിർദ്ദേശ പ്രഭാഷണവും നടത്തി. ഫാ.ജോസഫ് തടത്തിൽ, ഫാ. സെബാസ്റ്റ്യൻ വേത്താനത്ത്, ഫാ. ജോസ് കാക്കല്ലിൽ പ്രൊഫ. ഡോ. ജോസുകുട്ടി ഒഴുകയിൽ, ജോസ് വട്ടുകുളം, ശ്രീമതി ആൻസമ്മ സാബു, ജേക്കബ് മുണ്ടക്കൽ, ജോയി കണിപ്പറമ്പിൽ, രാജേഷ് പാറയിൽ തുടങ്ങിയവർ സംസാരിച്ചു. 24 ന് സെക്രട്ടേറിയറ്റിന് മുന്നിൽ ജാഥ സമാപിക്കും.