kurichi

കുറിച്ചി : സചിവോത്തമപുരം ശ്രീരാമക്ഷേത്രത്തിന് സമീപത്തെ മുപ്പത് പത്ത് റോഡ് കോൺക്രീറ്റ് ചെയ്ത് സഞ്ചാരയോഗ്യമാക്കി. ഏറെ നാളായുള്ള പ്രദേശവാസികളുടെ ആവശ്യത്തെ തുടർന്ന് വാർഡ് മെമ്പർ പി.ജി ഷീനാമോളുടെ ഇടപെടലിനെ തുടർന്നാണ് നടപടി. പഞ്ചായത്ത് എസ്.സി ഫണ്ടിൽ പത്ത് ലക്ഷം രൂപയാണ് അനുവദിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് സുജാത സുശീലൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.ആർ ഷാജി അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ പ്രീതാകുമാരി സുനിൽ, പ്രശാന്ത് മനന്താനം, സി.ഡി.എസ് മെമ്പർ പൊന്നമ്മ വിജയൻ, ആശാവർക്കർ രജനി ലൈജു, പി.കെ വിജയൻ, മാധവൻ എസ്.പുരം, പൊന്നമ്മ മാധവൻ, ടി.ആർ സന്തോഷ് തുടങ്ങിയവർ പങ്കെടുത്തു.