ചങ്ങനാശേരി: ചങ്ങനാശേരി ഗവ.വനിത ഐ.ടി.ഐയ്ക്ക് റാങ്കിന്റെ തിളക്കം. 2025ൽ നടന്ന ട്രേഡ് ടെസ്റ്റിൽ ചങ്ങനാശേരി ഗവ.വനിത ഐ.ടി.ഐയിലെ കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് ട്രെയിനിയായ അഭിരാമി രാജഗോപാൽ സംസ്ഥാന തലത്തിൽ ഒന്നാം റാങ്ക് കരസ്ഥമാക്കി. തിരുവനന്തപുരം കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ 25ന് നടക്കുന്ന ചടങ്ങിൽ മന്ത്രി വി.ശിവൻകുട്ടി അവാർഡുദാനം നിർവഹിക്കും. ചങ്ങനാശേരി മലകുന്നം നാരകപ്പറമ്പിൽ രാജഗോപാലിന്റെയും ഓമനയുടെയും മകളാണ്.