വൈക്കം: വൈക്കം ഉപജില്ലാ ശാസ്‌ത്രോത്സവം കുലശേഖരമംഗലം ഗവ. ഹയർസെക്കന്ററി സ്‌കൂളിൽ ഇന്നും നാളെയും നടത്തും. 69 സ്‌കൂളുകളിൽ നിന്നായി 2500ഓളം വിദ്യാർത്ഥികൾ വിവിധ മത്സരങ്ങളിൽ മാ​റ്റുരയ്ക്കും. ശാസ്ത്രം, ഗണിതശാസ്ത്രം, സാമൂഹ്യശാസ്ത്രം, പ്രവർത്തിപരിചയം, ഐ.​റ്റി എന്നീ മേഖലകളുമായി ബന്ധപ്പെട്ട വിഷയങ്ങളിലാണ് മത്സരം. രാവിലെ 9.30ന് സി.കെ.ആശ എം.എൽ.എ ശാസ്‌ത്രോത്സവം ഉദ്ഘാടനം ചെയ്യും. മറവൻതുരുത്ത് പഞ്ചായത്ത് പ്രസിഡന്റ് പി.പ്രീതി അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് മെമ്പർ പി.എസ്.പുഷ്പമണി മുഖ്യപ്രഭാഷണം നടത്തും.