പാലാ: കേരള കർഷക യൂണിയൻ (എം) പാലാ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കാർഷിക സെമിനാർ ഇന്ന് 2ന് നടക്കും. കേരള കോൺഗ്രസ് എം നിയോജകമണ്ഡലം കമ്മിറ്റി ഓഫീസിൽ കർഷകയൂണിയൻ എം നിയോജകമണ്ഡലം പ്രസിഡന്റ് അപ്പച്ചൻ നെടുമ്പള്ളിയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗം കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ.മാണി എം.പി സെമിനാർ ഉദ്ഘാടനം ചെയ്യും.

കേരളകോൺഗ്രസ് എം നിയോജകമണ്ഡലം പ്രസിഡന്റ് ടോബിൻ കെ.അലക്സ്, മുൻസിപ്പൽ ചെയർമാൻ തോമസ് പീറ്റർ, കർഷ യൂണിയൻ (എം) നിയോജകമണ്ഡലം സെക്രട്ടറി കെ.ഭാസ്‌കരൻ നായർ, സെക്രട്ടറി ടോമി തകിടിയേൽ, സംസ്ഥാന സെക്രട്ടറി കെ.പി ജോസഫ്, സംസ്ഥാന ട്രഷറർ ജോയ് നടയിൽ, എന്നിവർ പ്രസംഗിക്കും. റിട്ട.അഗ്രികൾ ഓഫീസർ എൻ.ഹരിഹരൻ കാർഷിക സെമിനാർ നയിക്കും. താല്പര്യമുള്ള കർഷകർ ഉച്ചയ്ക്ക് 2ന് മുമ്പായി ഓഫീസിൽ എത്തിച്ചേരണമെന്ന് സെക്രട്ടറി കെ.ഭാസ്‌കരൻ നായർ അറിയിച്ചു.