പാലാ: ബി.ഡി.ജെ.എസ് കോട്ടയം ഈസ്റ്റ് ജില്ലാ നേതൃസംഗമം നവംബർ 2ന് വൈകിട്ട് 4ന് ഭരണങ്ങാനം ഓശാന മൗണ്ടിലെ ടി.വി ബാബു നഗറിൽ നടക്കും. ബി.ഡി.ജെ.എസ് സംസ്ഥാന അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്യും.
ബി.ഡി.ജെ.എസ് കോട്ടയം ഈസ്റ്റ് ജില്ലാ പ്രസിഡന്റ് സുരേഷ് ഇട്ടിക്കുന്നേൽ അദ്ധ്യക്ഷത വഹിക്കും. ജില്ല ഭാരവാഹികൾ, പോഷക സംഘടനകളുടെ സംസ്ഥാന നേതാക്കൾ, സംസ്ഥാന ഭാരവാഹികൾ, കോട്ടയം ഈസ്റ്റ് ജില്ലയിൽ ഉൾപ്പെടുന്ന പാലാ,കടുത്തുരുത്തി, കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ എന്നീ നിയോജകമണ്ഡലങ്ങളിൽ നിന്നുമുള്ള മുഴുവൻ സംഘടന ഭാരവാഹികളും യോഗത്തിൽ പങ്കെടുക്കും.