കല്ലറ: എസ്.എൻ.ഡി.പി യോഗം 121ാം നമ്പർ കല്ലറ ശാഖാ കളമ്പുകാട് ശ്രീനാരായണ ഗുരുമന്ദിരത്തിലെ പഞ്ചലോഹ വിഗ്രഹ പുനപ്രതിഷ്ഠ ഇന്ന് നടക്കുമെന്ന് ശാഖ സെക്രട്ടറി കെ.വി.സുദർശനൻ അറിയിച്ചു. രാവിലെ 8.05 നും 8.35 നും മദ്ധ്യേ തന്ത്രി പറവൂർ രാകേഷിന്റെ മുഖ്യകാർമികത്വത്തിൽ സ്വാമി ശിവശ്വരൂപാനന്ദ പ്രതിഷ്ഠാകർമ്മം നിർവഹിക്കും. ക്ഷേത്രം മേൽശാന്തി അജിത്ത് പാണാവള്ളി സഹ കാർമികത്വം വഹിക്കും. തുടർന്ന് കലശാഭിഷേകം വിശേഷാൽ ഗുരുപൂജ 10 മുതൽ പ്രഭാഷണം, 12.30ന് അന്നദാനം.