ഇളമ്പള്ളി: എസ്.എൻ.ഡി.പി യോഗം 4840ാം നമ്പർ ശാഖാ ഗുരുദേവ ക്ഷേത്രത്തിൽ ഉത്സവം ഇന്ന് തുടങ്ങും. 27ന് സമാപിക്കും. ഇന്ന് രാവിലെ 6ന് മഹാഗണപതിഹോമം, 7ന് വിശേഷാൽ പൂജകൾ, ശാരദാ പുഷ്പാഞ്ജലി നാരങ്ങാവിളക്ക്, നെയ് വിളക്ക്, 9ന് സമൂഹപ്രാർത്ഥന, 5ന് ക്ഷേത്രശുദ്ധിക്രിയകൾ,6.30ന് ദീപാരാധന, അന്നദാനം,7ന് കലാപിപാടികൾ,8ന് കരോക്കേ ഗാനമേള. 26ന് രാവിലെ 6ന് ഗണപതിഹോമം,7ന് വിശേഷാൽപൂജകൾ,വൈകിട്ട് 6.30ന് ദീപാരാധന,7ന് അന്നദാനം,7.30ന് കലാപരിപാടികൾ, നാടൻപാട്ട്. 27ന് രാവിലെ 5.30ന് അഷ്ടദ്രവ്യമഹാഗണപതിഹോമം,7ന് വിശേഷാൽപൂജകൾ, 8ന് ശതകലശപൂജ, പഞ്ചവിംശതികലശപൂജ. 9.30ന് സ്വാമി ശുഭാംഗാനന്ദയ്ക്ക് സ്വീകരണം,11ന് കലശാഭിഷേകം,11.45 പ്രസാദവിതരണം,12ന് പ്രതിഷ്ഠാദിനസമ്മേളനം1.30ന് മഹാപ്രസാദമൂട്ട്. സമ്മേളനം സ്വാഗതം ശാഖാ സെക്രട്ടറി പി.കെ.ശശി, അദ്ധ്യക്ഷൻ പ്രസിഡന്റ് കെ.ജ്യോതിലാൽ, എസ്.എൻ.ഡി.പി യോഗം യൂണിയൻ കൺവീനർ സുരേഷ് പരമേശ്വരൻ ഉദ്ഘാടനം ചെയ്യും. ശുഭാംഗാനന്ദസ്വാമി അനുഗ്രഹപ്രഭാഷണം നടത്തും. യൂണിയൻ ജോ.കൺവീനർ വി.ശശികുമാർ സന്ദേശം നൽകും. പി.എസ് രഘുനാഥൻ, ജയാ അനിൽ, വിനോദ് വടുതലക്കര, അനിൽകുമാർ എന്നിവർ പ്രസംഗിക്കും. വൈകിട്ട് 5ന് ദേശതാലപ്പൊലി ഘോഷയാത്ര, 6.10ന് ദീപാരാധന, പുഷ്പാഭിഷേകം, 7ന് പാണ്ടിമേളം, 7.45ന് അന്നദാനം, 9ന് വിവിധ കലാപരിപാടികൾ.