
ചങ്ങനാശേരി : ആശമാരുടെ സമരം ഒത്തുതീർപ്പാക്കണമെന്ന് കേരള കോൺഗ്രസ് വൈസ് ചെയർമാൻ ജോസഫ് എം.പുതുശ്ശേരി ആവശ്യപ്പെട്ടു. ആശാസമരസഹായ സമിതി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചങ്ങനാശേരിയിൽ നടത്തിയ പ്രതിഷേധദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബാബുകുട്ടൻചിറ അദ്ധ്യക്ഷത വഹിച്ചു. വി.ജെ ലാലി, സലിം പി.മാത്യു, പി.എച്ച് നാസർ, മിനി കെ.ഫിലിപ്പ്, എബി നീലംപേരൂർ, ഷിബു ജോസഫ്, ടി.എസ് സലീം, പി.എച്ച് അഷറഫ്, പി.എ സാലി, മജീദ് ഖാൻ, സിബിച്ചൻ ഇടശ്ശേരിപറമ്പിൽ, എൻ.കെ ബിജു, ഷിബു ഏഴേപുഞ്ചയിൽ, എൻ.ഹബീബ്, അൻസാരി ബാപ്പു, പി.ഷൈനി എന്നിവർ പങ്കെടുത്തു.