മറിയപ്പള്ളി: എസ്.എൻ.ഡി.പി യോഗം 26ാം നമ്പർ മറിയപ്പള്ളി ശാഖയിൽ ശ്രീനാരായണ സീനിയർ സിറ്റിസൺസ് വെൽഫെയർ ഫോറം പുനസംഘടനയുടെ രണ്ടാം വാർഷിക പൊതുയോഗം 26ന് രാവിലെ 10ന് ശാഖാ ഹാളിൽ നടക്കും. ശാഖാ പ്രസിഡന്റ് അനിയച്ചൻ അറുപതിൽ ഉദ്ഘാടനം ചെയ്യും. ഫോറം പ്രസിഡന്റ് ദിവാകരൻ കാവനാൽ അദ്ധ്യക്ഷത വഹിക്കും. ശാഖാ സെക്രട്ടറി സൈൻജ്ജു ടി.കാഞ്ഞിരപ്പള്ളിൽ മുഖ്യസന്ദേശം നൽകും. സ്‌നേഹക്കൂട് അഭയമന്ദിരം ഡയറക്ടർ നിഷ ആദരിക്കൽ ചടങ്ങ് നിർവഹിക്കും. തുടർന്ന് ചികിത്സസഹായ വിതരണവും ഭരണസമിതി തിരഞ്ഞെടുപ്പും നടക്കും. ശാഖാ വൈസ് പ്രസിഡന്റ് പ്രമോദ് പ്രണവം, പ്രിയദേവി അശ്വതി, വിഷ്ണു ബാലൻ, വി.എൻ ബാബുജി ദീപ്തി എന്നിവർ പങ്കെടുക്കും. ഫോറം സെക്രട്ടറി വി.പി പ്രസന്നൻ ശ്രീരാഗം സ്വാഗതവും ഫോറം ജോയിന്റ് സെക്രട്ടറി വി.എൻ ബാബുജി ദീപ്തി നന്ദിയും പറയും. തുടർന്ന് കലാപരിപാടികൾ.