കോട്ടയം: ഇടതുമുന്നണി സർക്കാരിന്റെ ദുർഭരണത്തിനും ജനദ്രോഹ നടപടികൾക്കും വാഗ്ദാന ലംഘനത്തിനുമെതിരെ പ്രതിഷേധിച്ച് കേരള കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് വൈകുന്നേരം മൂന്നിന് തിരുനക്കര ബസ് സ്റ്റാൻഡ് മൈതാനത്ത് ബഹുജനസംഗമം നടക്കുമെന്ന് പാർട്ടി എക്‌സിക്യൂട്ടീവ് ചെയർമാൻ അഡ്വ.മോൻസ് ജോസഫ് എം.എൽ.എ, സംസ്ഥാന സെക്രട്ടറി ജനറൽ അഡ്വ.ജോയി എബ്രഹാം എക്‌സ് എം.പി എന്നിവർ അറിയിച്ചു. കേരള കോൺഗ്രസ് ചെയർമാൻ പി.ജെ ജോസഫ് എം.എൽ.എ പ്രതിഷേധ ബഹുജനസംഗമം ഉദ്ഘാടനം ചെയ്യും. കേരള കോൺഗ്രസ് സംസ്ഥാന നേതാക്കളായ അഡ്വ.പി.സി തോമസ്, ഷെവ.ടി.യു കുരുവിള, അഡ്വ.കെ.ഫ്രാൻസിസ് ജോർജ് എം.പി, അഡ്വ.തോമസ് ഉണ്ണിയാടൻ, അപു ജോൺ ജോസഫ്, അഡ്വ.ജെയ്‌സൺ ജോസഫ് ഒഴുകയിൽ തുടങ്ങിയവർ പങ്കെടുക്കും.