prethinja

വൈക്കം: ജോയിന്റ് കൗൺസിൽ അഴിമതിക്കെതിരായി സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച സ്വാഭിമാന സദസും, അഴിമതി വിരുദ്ധ പ്രതിജ്ഞയും വൈക്കം മേഖലാ കമ്മി​റ്റിയുടെ ആഭിമുഖ്യത്തിൽ വൈക്കത്ത് നടത്തി. സംസ്ഥാന കമ്മ​റ്റിയംഗം എം. ജെ. ബെന്നിമോൻ ഉദ്ഘാടനം ചെയ്തു. വൈക്കം മിനി സിവിൽ സ്​റ്റേഷൻ അങ്കണത്തിൽ നടന്ന യോഗത്തിൽ ജോയിന്റ് കൗൺസിൽ മേഖലാ പ്രസിഡന്റ് ടി.എസ് സുരേഷ്ബാബു അദ്ധ്യക്ഷത വഹിച്ചു. ജോയിന്റ് കൗൺസിൽ ജില്ലാ കമ്മി​റ്റിയംഗങ്ങളായ കെ.പി. ദേവസ്യ, എസ്. പ്രസന്നൻ എന്നിവർ സംസാരിച്ചു. സുജിതാമോൾ അഴിമതി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.