hosp

ഈരാറ്റുപേട്ട : പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ 10 തദ്ദേശസ്ഥാപനങ്ങൾക്ക് കീഴിലായി പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ, കുടുംബാരോഗ്യ കേന്ദ്രങ്ങൾ, സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങൾ , ഇവയ്ക്ക് കീഴിലുള്ള സബ് സെന്ററുകൾ എന്നിവയുടെ കെട്ടിട നിർമ്മാണത്തിനായി 17.9 കോടിയുടെ ഭരണാനുമതി ലഭ്യമായതായി സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ അറിയിച്ചു. സംസ്ഥാന ആരോഗ്യ വകുപ്പ് മുഖേന എൻ.എച്ച്.എം ഫണ്ടിൽ നിന്നാണ് തുക അനുവദിച്ചത്. കെട്ടിട നിർമാണങ്ങൾക്കായി പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ നിന്ന് സമർപ്പിച്ച എല്ലാ നിർദ്ദേശങ്ങളും അംഗീകരിച്ചു. തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം ടെൻഡർ നടപടികൾ സ്വീകരിച്ച് 20 കെട്ടിടങ്ങളുടെയും നിർമ്മാണങ്ങൾ ആരംഭിക്കുമെന്നും എം.എൽ.എ അറിയിച്ചു.