
കോട്ടയം : കോട്ടയം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു. തെള്ളകം ചൈതന്യയിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജോസഫ് അമ്പലക്കുളം നിർവഹിച്ചു. ഏറ്റുമാനൂർ മുനിസിപ്പൽ ചെയർപേഴ്‌സൺ ലൗലി ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.എസ്.എസ് പ്രോഗ്രാം ഓഫീസർ സിജോ തോമസ്, ലീഡ് കോർഡിനേറ്റർമാരായ ബെസ്സി ജോസ്, മേഴ്‌സി സ്റ്റീഫൻ എന്നിവർ പ്രസംഗിച്ചു. ലഹരി വിരുദ്ധ സെമിനാറിന് സജീവം ലഹരി വിരുദ്ധ ക്യാമ്പയിൻ സ്റ്റേറ്റ് കോ-ഓർഡിനേറ്റർ സജോ ജോയി നേതൃത്വം നൽകി. കെ.എസ്.എസ്.എസ് സ്വാശ്രയ സംഘങ്ങളിൽ നിന്നായുള്ള പ്രതിനിധികൾ പങ്കെടുത്തു.