akpa

പാലാ : എ.കെ.പി.എ പാലാ മേഖല കമ്മിറ്റിയുടെ പൊതുസമ്മേളനവും, പ്രതിനിധി സമ്മേളനവും തിരഞ്ഞെടുപ്പും നടന്നു. പൊതുസമ്മേളനം ജോസ് കെ. മാണി എം.പി ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് രാജീവ് എം.ആർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ജെയ്‌സൺ ഞൊങ്ങിയിൽ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് ഷാജി തോമസ്, ജില്ലാ സെക്രട്ടറി സൂരജ് ഫിലിപ്പ്, ട്രഷറർ ബിനീഷ് ബീന, മേഖലാ നിരീക്ഷകൻ ബഷീർ മേത്തൻസ്, മേഖലാ സെക്രട്ടറി ജോമി മരങ്ങാട്ടുപള്ളി, ട്രഷറർ സുജിത്ത് നാദം എന്നിവർ പ്രസംഗിച്ചു. പ്രതിനിധിസമ്മേളനം ജില്ലാ പ്രസിഡന്റ് ഷാജി തോമസ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പ്രവർത്തന റിപ്പോർട്ടും ട്രഷറർ കണക്കും അവതരിപ്പിച്ചു.