a

വൈവാ വോസി
ആറാം സെമസ്റ്റർ ത്രിവത്സര യൂണിറ്ററി എൽ.എൽ.ബി (2022 അഡ്മിഷൻ റഗുലർ, 2019 മുതൽ 2021 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി, 2018 അഡ്മിഷൻ ആദ്യ മേഴ്‌സി ചാൻസ്) വൈവാ വോസി പരീക്ഷകൾ 27, 28 തീയതികളിൽ നടക്കും.

പ്രാക്ടിക്കൽ
അഞ്ചാം സെമസ്റ്റർ ബി.എ കോർപ്പറേറ്റ് എക്കണോമിക്‌സ് മോഡൽ 3 (പുതിയ സ്‌കീം 2023 അഡ്മിഷൻ റഗുലർ, 2019 മുതൽ 2022 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ്, 2017,2018 അഡ്മിഷനുകൾ മേഴ്‌സി ചാൻസ്)പ്രാക്ടിക്കൽ പരീക്ഷകൾ നവംബർ 12 ന് പത്താമുട്ടം സെന്റ് ഗിറ്റ്‌സ് കോളേജിൽ നടക്കും.

പരീക്ഷാ ഫലം
ഒന്നാം സെമസ്റ്റർ ബി.എൽ.ഐ.സി (2024 അഡ്മിഷൻ റഗുലർ) മാർച്ച് 2025 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നവംബർ എട്ടുവരെ അപേക്ഷിക്കാം.