കുറവിലങ്ങാട്: കുടുംബശ്രീ, മൃഗസംരക്ഷണവകുപ്പ് എന്നിവയുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന കേരള ചിക്കന്റെ ഔട്ട്‌ലെറ്റ് പകലോമറ്റത്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം നിർമ്മല ജിമ്മി ഔട്ട്‌ലെറ്റ് ഉദ്ഘാടനം ചെയ്തു. കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി അദ്ധ്യക്ഷത വഹിച്ചു. കുടുംബശ്രീ ഡി.എം.സി അഭിലാഷ് ദിവാകരൻ, ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷ ടെസി സജീവ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ പി.സി കുര്യൻ, സിൻസി മാത്യു, കുടുംബശ്രീ എ.ഡി.എം.സി പ്രകാശ് ബി.നായർ, സദാനന്ദ ശങ്കർ, ബിജു മൂലംകുഴ, സിബി മാണി, സനോജ് മിറ്റത്താനി, പി.എൻ ശശി, ബാബു മധുമന്ദിരം, കെ.ജെ രാജീവ്, ഷാജി ചിറ്റക്കാട്ട്, ബേബിച്ചൻ തയ്യിൽ, റെജി എം.കെ, ഡോ.അശോക് കുമാർ, എം.ആർ ബിനീഷ്, ജിയോ കരികുളം, സജി ജേക്കബ്, റെജി ടി.ആർ, ബിജു കൊല്ലംപറമ്പിൽ, കൃഷ്ണകുമാർ എം.എൻ, ശ്രുതി സി.എസ്
തുടങ്ങിയവർ പ്രസംഗിച്ചു.