കോട്ടയം: പത്ത് ദിവസം നീളുന്ന സീഫുഡ് ഫെസ്റ്റിന് കോട്ടയം ലുലു ഹൈപ്പർ മാർക്കറ്റിൽ തുടക്കമായി. പരമ്പരാഗത മീൻ വിഭവങ്ങളുടെ രുചിയും ആധുനിക പാചകരീതികളും ഒരുമിച്ച് അനുഭവിക്കാനുള്ള അപൂർവ അവസരമാണ് ഒരുക്കിയിരിക്കുന്നത്. നവംബർ 2ന് സമാപിക്കും. ഫിഷറീസ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ജോയ്സ് എബ്രഹാം ഉദ്ഘാടനം നിർവഹിച്ചു.

അറുപതിലേറെ ഇനങ്ങളിലുള്ള ഫ്രഷ് ഫിഷുകളും മുപ്പതിലധികം ഉണക്കമീൻ വൈവിധ്യങ്ങളും മേളയിൽ ലഭ്യമാണ്. ശശി കരിമ്പുംകാല, ബൈജു, നളൻ ഷൈൻ തുടങ്ങി പ്രശസ്ത ഷെഫുമാർ തത്സമയം സീഫുഡ് വിഭവങ്ങൾ തയ്യാറാക്കുന്ന ഇന്ററാക്ടീവ് ലൈവ് കുക്കിംഗ് കൗണ്ടർ മേളയുടെ പ്രത്യേകതയാണ്.