ഏറ്റുമാനൂർ:സെൻട്രൽ ജംഗ്ഷനിൽ സ്ഥാപിക്കുന്ന ട്രാഫിക് പൊലീസ് കൺട്രോൾ ബൂത്ത് 27ന് രാവിലെ 11ന് നഗരസഭ ചെയർപേഴ്സൺ ലൗലി ജോർജ് തുറന്നുകൊടുക്കും. ഏറ്റുമാനൂർ പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ എ.എസ് അൻസൽ പങ്കെടുക്കും.
പൊലീസിന്റെ ഉപകരണങ്ങൾ സൂക്ഷിക്കുന്നതിനും കുടിവെള്ളലഭ്യത ഉറപ്പുവരുത്തുന്നതിനുള്ള സംവിധാനങ്ങൾ ബൂത്തിൽ ഒരുക്കിയിട്ടുണ്ട്. പാറോലിക്കൽ ബി ആൻഡ് ബി വൺ ടൂർസ് ആൻഡ് ട്രാവൽസ് ഉടമകളായ ബിജു പേണ്ടാനത്ത്,
ബിബിഷ് വലിയമറ്റം എന്നിവരാണ് ബൂത്ത് നിർമ്മിച്ച് പൊലീസിന് കൈമാറുന്നത്.