ഇളമ്പള്ളി: എസ്.എൻ.ഡി.പി.യോഗം 4840ാം നമ്പർ ശാഖാ ഗുരുദേവ ക്ഷേത്രത്തിലെ ഉത്സവത്തിന് ഇന്ന് സമാപനം. രാവിലെ 5.30ന് അഷ്ടദ്രവ്യമഹാഗണപതിഹോമം,7ന് വിശേഷാൽപൂജകൾ,8ന് ശതകലശപൂജ,പഞ്ചവിംശതികലശപൂജ, 9.30ന് സ്വാമി ശുഭാംഗാനന്ദയ്ക്ക് സ്വീകരണം,11ന് കലശാഭിഷേകം,11.45 പ്രസാദവിതരണം,12ന് പ്രതിഷ്ഠാദിനസമ്മേളനം1.30ന് മഹാപ്രസാദമൂട്ട്.സമ്മേളനം സ്വാഗതം ശാഖാ സെക്രട്ടറി പി.കെ.ശശി ,അദ്ധ്യക്ഷൻ പ്രസിഡന്റ് കെ.ജ്യോതിലാൽ,എസ്.എൻ.ഡി.പി.യോഗം യൂണിയൻ കൺവീനർ സുരേഷ് പരമേശ്വരൻ ഉദ്ഘാടനം ചെയ്യും. സ്വാമി ശുഭാംഗാനന്ദ അനുഗ്രഹപ്രഭാഷണം നടത്തും. യൂണിയൻ ജോ.കൺവീനർ വി.ശശികുമാർ സന്ദേശം നൽകും. പി.എസ് രഘുനാഥൻ, ജയാ അനിൽ, വിനോദ് വടുതലക്കര, അനിൽകുമാർ എന്നിവർ പ്രസംഗിക്കും. വൈകിട്ട് 5ന് വിവിധ കുടുംബയൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ ദേശതാലപ്പൊലിഘോഷയാത്ര, 6.10ന് ദീപാരാധന,പുഷ്പാഭിഷേകം, 7ന് സംയുക്ത താലപ്പൊലി ഘോഷയാത്രയ്ക്ക് ക്ഷേത്രസന്നിധിയിൽ സ്വീകരണം. തുടർന്ന് പാണ്ടിമേളം, 7.45ന് അന്നദാനം, 9ന് വിവിധ കലാപരിപാടികൾ