mla

പൊൻകുന്നം: ചിറക്കടവ് ഗ്രാമപഞ്ചായത്ത് യുവജന കമ്മിഷന്റെയും കുടുംബശ്രീയുടെയും സഹകരണത്തോടെ മെഗാ തൊഴിൽമേള നടത്തി. 219 പേർക്ക് സെലക്ഷൻ കിട്ടി. ചുരുക്ക പട്ടികയിൽ 346 പേർ ഉൾപ്പെട്ടു. ഗവ.ചീഫ് വീപ്പ്. ഡോ.എൻ. ജയരാജ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സി. ആർ. ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. ആന്റോ ആന്റണി എം.പി മുഖ്യപ്രഭാഷണം നടത്തി. വിജ്ഞാന കേരള സംസ്ഥാന അഡ്വൈസർ കൂടി തോമസ് ഐസക് പഞ്ചായത്തിന്റെ മാതൃകാ പ്രവർത്തനങ്ങളെ അഭിനന്ദിച്ചു. വൈസ് പ്രസിഡന്റ് സതി സരേന്ദ്രൻ, ബ്ലോക്ക് അംഗങ്ങളായ ഷാജി പാമ്പൂരി, ബി രവീന്ദ്രൻ നായർ,മിനി സേതുനാഥ് തുടങ്ങിയവർ പങ്കെടുത്തു .