അയ്മനം: അയ്മനം വില്ലേജ് സർവീസ് സഹകരണ ബാങ്കിന്റെ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി നവീകരിച്ച ഹെഡ് ഓഫീസിന്റെയും മെയിൻ ബ്രാഞ്ചിന്റെയും ഉദ്ഘാടനം ബാങ്ക് അങ്കണത്തിൽ നടന്നു. മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് ഒ.ആർ പ്രദീപ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ബാങ്ക് വൈസ് പ്രസിഡന്റ് മിനി മനോജ് സ്വാഗതം പറഞ്ഞു. ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ, അയ്മനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജി രാജേഷ്, വൈസ് പ്രസിഡന്റ് മനോജ് കരീമഠം, ജില്ലാ പഞ്ചായത്ത് അംഗം കെ.വി ബിന്ദു, വാർഡ് മെമ്പർ പ്രമോദ് തങ്കച്ചൻ, ബാങ്ക് മുൻ പ്രസിഡന്റ് കെ.കെ ഭാനു, സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ കെ.എം രാധാകൃഷ്ണൻ, ഡി.സി.എച്ച് വൈസ് പ്രസിഡന്റ് കെ.എൻ വേണുഗോപാൽ, ബാങ്ക് സെക്രട്ടറി ടി.എസ് രഞ്ജിത തുടങ്ങിയവർ പങ്കെടുത്തു.